പട്ടിത്തറ ചിറ്റപ്പുറത്ത് ഓട്ടോ ടാക്‌സി മരത്തിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ ആയിരുന്നു അപകടം. കൂടല്ലൂര്‍ ഭാഗത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോ ടാക്‌സി നിയന്ത്രണംവിട്ട് മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്
ADVERTISEMENT