27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu എം.എ. സംസ്‌കൃതത്തില്‍ രണ്ടാം റാങ്ക് ; എ.യു. ഉണ്ണിമായയ്ക്ക് സിപിഐഎം ആദരം

എം.എ. സംസ്‌കൃതത്തില്‍ രണ്ടാം റാങ്ക് ; എ.യു. ഉണ്ണിമായയ്ക്ക് സിപിഐഎം ആദരം

26

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎ സംസ്‌കൃതത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ എ.യു.ഉണ്ണിമായയെ സിപിഐ എം ആദരിച്ചു.പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം എം ബാലാജി ഉപഹാരം നല്‍കി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ കൊച്ചനിയന്‍ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ എം എന്‍ മുരളീധരന്‍, കെ ബി ജയന്‍, ബ്രാഞ്ച് സെക്രട്ടറി ദാസന്‍ വട്ടമാവ് എന്നിവര്‍ സംസാരിച്ചു.കടവല്ലൂര്‍ പഞ്ചായത്തിലെ വട്ടമാവ് അച്ചോത്ത് പടി ഉണ്ണിമോന്‍, കമലം ദമ്പതികളുടെ മകളാണ് ഉണ്ണിമായ.

ADVERTISEMENT
error: Content is protected !!