കൊച്ചി – ദുബായ് യാത്രാകപ്പല്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍

ക്രിസ്തുമസ് – നവവത്സര സീസണിനു മുന്‍പായി കൊച്ചി – ദുബായ് യാത്ര കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര – സംസ്ഥാന മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി. സര്‍ക്കാരുമായി ടെന്‍ഡര്‍ വിളിച്ച് ധാരണയായ കപ്പല്‍ കമ്പനിക്ക് സര്‍വീസ് ആരംഭിക്കുന്നതിനു മുന്‍പായി ചാര്‍ട്ടേഡ് കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ശ്രമം നടത്തുമെന്നും മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയാര്‍ സി. ഇ.ചാക്കുണ്ണി പറഞ്ഞു.

ADVERTISEMENT
Malaya Image 1

Post 3 Image