31.2 C
Kunnamkulam
Thursday, September 10, 2026
Home Bureaus Perumpilavu കടവല്ലൂര്‍ പാടത്ത് വീണ്ടും മാലിന്യം തള്ളുന്നു

കടവല്ലൂര്‍ പാടത്ത് വീണ്ടും മാലിന്യം തള്ളുന്നു

15

കടവല്ലൂര്‍ പാടത്ത് വീണ്ടും മാലിന്യം തള്ളുന്നു. കഴിഞ്ഞ ദിവസമാണ് രാത്രിയാണ് മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്. പാതയോരത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നതിനാല്‍ യാത്രികരും ദുരിതത്തിലായി. ജലാശയത്തിലും റോഡിലും മാലിന്യം പരന്നുകിടക്കുകയാണ്. തോട്ടിലും പാടശേഖരത്തിലും മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്ന് കര്‍ഷകരും പ്രതിസന്ധിയിലായി. മാസങ്ങള്‍ക്ക് മുമ്പും മാലിന്യം തള്ളിയിരുന്നു. കര്‍ഷകര്‍ അന്ന് ജില്ലകളക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കുന്നംകുളം പോലീസ് മാലിന്യം തള്ളാന്‍ എത്തിയ വാഹനം കസ്റ്റഡിയിലെടുക്കയും ചെയ്തിരുന്നു. പിന്നീട് മാലിന്യ നിക്ഷേപത്തിന് ശമനമായെങ്കിലും വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്.
തോടിലൂടെ മാലിന്യം ഒഴുകിയെത്തി കുടിവെള്ള സ്രോതസ്സുകളും ഉപയോഗശൂന്യമാകുന്ന അവസ്ഥയാണെന്ന് സമീപവാസികള്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!