26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad കൊലപാതകശ്രമക്കേസിലെ പ്രതി ആറ് വര്‍ഷത്തിനു ശേഷം പിടിയില്‍

കൊലപാതകശ്രമക്കേസിലെ പ്രതി ആറ് വര്‍ഷത്തിനു ശേഷം പിടിയില്‍

87

2019 ലെ കൊലപാതക ശ്രമക്കേസിലെ പ്രതി ആറ് വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍. എടക്കഴിയൂര്‍ ബ്ലാങ്ങാട് താഴത്ത് വീട്ടില്‍ മുബാറക്കിനെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി എടക്കഴിയൂര്‍ സ്വദേശി വലിയപുരക്കല്‍ വീട്ടില്‍ സക്കറിയയെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്. സംഭവത്തിനു ശേഷം ജില്ലക്ക് പുറത്ത് ഒളിവില്‍ ആയിരുന്ന പ്രതിയെ ചാവക്കാട് ഇന്‍സ്‌പെക്ടര്‍ വി വി വിമലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ സജിത്ത് മോന്‍, സിപിഒ മാരായ ബിനു, അമര്‍ അബ്ദുല്‍ മജീദ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

 

ADVERTISEMENT
error: Content is protected !!