27 C
Kunnamkulam
Monday, August 3, 2026
Home Bureaus Guruvayur രാത്രിയില്‍ സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയിരുന്നയാള്‍ പിടിയില്‍

രാത്രിയില്‍ സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയിരുന്നയാള്‍ പിടിയില്‍

ഗുരുവായൂരില്‍ രാത്രി ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവല്ലൂര്‍ കിഴക്കേകുളം അബ്ദുല്‍ വഹാബിനെയാണ് എ.സി.പി. സി പ്രേമാനന്ദകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ടെമ്പിള്‍ എസ്.എച്ച്.ഒ. ജി. അജയ് കുമാര്‍, എസ്.ഐ. യു മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികളും ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകളെയുമാണ് ഇയാള്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

 

ADVERTISEMENT
error: Content is protected !!