27 C
Kunnamkulam
Monday, August 3, 2026
Home Bureaus Kechery സൗജന്യ തിമിരരോഗ നിര്‍ണയ ക്യാമ്പ് ഞായറാഴ്ച്ച

സൗജന്യ തിമിരരോഗ നിര്‍ണയ ക്യാമ്പ് ഞായറാഴ്ച്ച

നമ്പഴിക്കാട് സെന്റ് സെബാസ്റ്റ്യന്‍ യൂത്ത് മൂവ്‌മെന്റ, കൊച്ചിന്‍ ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ തിമിരരോഗ നിര്‍ണയ ക്യാമ്പ് ഞായറാഴ്ച്ച നടക്കും. സെന്റ് സെബാസ്റ്റ്യന്‍ യൂത്ത് മൂവ്‌മെന്റ് ഹാളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഗുരുവായൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സന്തോഷ് ജാക്ക് അധ്യക്ഷനാകും. പഞ്ചായത്തംഗം രമ ബാബു, ആക്ട്‌സ് കേച്ചേരി ബ്രാഞ്ച് പ്രസിഡണ്ട് വി.എ. കൊച്ചു ലാസര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പരിശോധനയില്‍ തിമിരം സ്ഥിരികരിക്കുന്ന രോഗികള്‍ക്ക് ശസ്ത്രക്രിയ, ലെന്‍സ്, യാത്ര, ഭക്ഷണം എന്നിവ തികച്ചും സൗജന്യമായിരിക്കും

ADVERTISEMENT
error: Content is protected !!