24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Thrithala ഓപ്പറേഷന്‍ തൂഫാന്‍: തൃത്താലയില്‍ വീട്ടില്‍ നിന്നും എംഡിഎംഎ പിടികൂടി

ഓപ്പറേഷന്‍ തൂഫാന്‍: തൃത്താലയില്‍ വീട്ടില്‍ നിന്നും എംഡിഎംഎ പിടികൂടി

401

തൃത്താലയിലും ഓപ്പറേഷന്‍ തൂഫാന്‍; വീട്ടില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎ പിടികൂടി. തൃത്താല പടിഞ്ഞാറങ്ങാടി കോക്കാട് പണിക്കര്‍ പടി സ്വദേശി ഷമീമി(34)നെയാണ് പിടികൂടിയത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടില്‍ നിന്നും രാസ ലഹരി പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പരിശോധനയില്‍ പ്രതിയുടെ വീട്ടില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ 2.3 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ ആലൂര്‍, പടിഞ്ഞാറങ്ങാടി എന്നിവിടങ്ങളില്‍ നിന്നായി ഹാന്‍സ് ഉള്‍പ്പടെയുള്ള പുകയില ഉല്‍പ്പന്നങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. ലഹരി വേട്ട വരും ദിവസങ്ങളിലും കര്‍ശനമായി തുടരുമെന്ന് തൃത്താല എസ്.ഐ ജഫിന്‍ രാജ് പറഞ്ഞു. തൃത്താല പോലീസ് സ്റ്റേഷന്‍ എസ്‌ഐമാരായ ജെഫിന്‍ രാജ്, ഹംസ, എ എസ്‌ഐ ദേവകി, സിപിഒ മാരായ മുനീര്‍, പ്രവീണ്‍, ശരത്ത്, ഡാന്‍സാഫ് ടീം എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടി കൂടിയത്.

ADVERTISEMENT
error: Content is protected !!