28.9 C
Kunnamkulam
Saturday, July 11, 2026
Home Uncategorized കെ.ടി.ഷാജന്‍ മാസ്റ്റര്‍ക്ക് കുന്നംകുളം പ്രസ്‌ക്ലബ് യാത്രയപ്പ് നല്‍കി

കെ.ടി.ഷാജന്‍ മാസ്റ്റര്‍ക്ക് കുന്നംകുളം പ്രസ്‌ക്ലബ് യാത്രയപ്പ് നല്‍കി

ജനയുഗം ദിനപത്രത്തിന്റെ കുന്നംകുളം ലേഖകനായി പ്രവര്‍ത്തിച്ചു വന്നിരുന്ന കെ.ടി.ഷാജന്‍ മാസ്റ്റര്‍ക്ക് കുന്നംകുളം പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ജിജോ തരകന്‍ അധ്യക്ഷനായി. തുടര്‍ന്ന് പ്രസ് ക്ലബ്ബിന്റെ ഉപഹാരം ഭരണസമിതി അംഗങ്ങള്‍ ചേര്‍ന്ന് ഷാജന്‍ മാസ്റ്റര്‍ക്ക് കൈമാറി. സെക്രട്ടറി അജ്മല്‍ ചെമ്മന്നൂര്‍ ട്രഷറര്‍ പി. എസ്.
ടോണി നിര്‍വാഹക സമിതി അംഗം ജോസ് മാളിയേക്കല്‍, അംഗങ്ങളായ സി എഫ് ബെന്നി, സി സജിത്ത്, രവീന്ദ്രനാഥ് കൂനത്ത്,
ബീമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ടി.ഷാജന്‍ മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി.

 

 

ADVERTISEMENT
error: Content is protected !!