മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ 55 അര്‍ഹരായ കുടുംബങ്ങള്‍ക്ക് എല്ലാമാസവും നല്കുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനവും ഫൗണ്ടേഷന്റെ ദുരിതാശ്വാസ ഫണ്ട് കൈമാറ്റവും നടത്തി. എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ചയാണ് അര്‍ഹരായ 55 കുടുംബങ്ങള്‍ക്ക് 800 രൂപ വിലവരുന്ന ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ബുധനാഴ്ച കാലത്ത് പുന്നയൂര്‍ക്കുളം പഞ്ചായത്ത് ഹാളില്‍ നടത്തിയ കിറ്റുകളുടെ വിതരണം ഉദ്ഘാടനം എന്‍.കെ.അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന് നല്കുന്ന ദുരിതാശ്വാസ ഫണ്ട് 5 ലക്ഷം രൂപയുടെ ചെക്ക് മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി-ഡാസ് എംഎല്‍എയ്ക്ക് കൈമാറി. ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ആലത്തയില്‍ മൂസ, ബിന്ദു , മണപ്പുറം ഫൗണ്ടേഷന് സി.എസ്.ആര്. വിഭാഗത്തിലെ ശില്പ ട്രസ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ കെ നിഷാര്‍ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി പി.പി.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. വാര്‍ഡ് മെമ്പര്‍മാരും മണപ്പുറം ഫൗണ്ടേഷന് ജീവനക്കാരും പങ്കെടുത്തു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന് ഷഹീര്‍ അധ്യക്ഷയായിരുന്നു.