25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu ബാലസംഘം പഴഞ്ഞി വില്ലേജ് സമ്മേളനം ജില്ലാ കമ്മറ്റി അംഗം അനശ്വര രജീഷ് ഉദ്ഘാടനം ചെയ്തു

ബാലസംഘം പഴഞ്ഞി വില്ലേജ് സമ്മേളനം ജില്ലാ കമ്മറ്റി അംഗം അനശ്വര രജീഷ് ഉദ്ഘാടനം ചെയ്തു

88

 

ബാലസംഘം പഴഞ്ഞി വില്ലേജ് സമ്മേളനം അപര്‍ണ്ണ നഗറില്‍ പ്രസിഡന്റ് ശ്രീ ലക്ഷ്മിയുടെ അദ്യക്ഷതയില്‍ ബാലസംഘം ജില്ലാ കമ്മറ്റി അംഗം
അനശ്വര രജീഷ് ഉദ്ഘാടനം ചെയ്തു. ബാലസംഘം കുന്നംകുളം ഏരിയ കോഡിനേറ്റര്‍ രമേശ് ചൂണ്ടല്‍ മുഖ്യ പ്രഭാഷണം നടത്തി.
ചൊവ്വനൂര്‍ ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ. ഹരിദാസന്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എ.എ.മണികണ്ഠന്‍ സ്വാഗതവും അമീന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സെക്രട്ടറി അമീന്‍ എം.എം., പ്രസിഡന്റ് ശ്രീലക്ഷ്മി, കണ്‍വീനര്‍ എ. കെ സത്യന്‍, കോഡിനേറ്റര്‍ സിന്ധു എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!