26.4 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad ചന്ദനകുടം നേര്‍ച്ചയുടെ കൊടികയറ്റ കാഴ്ച്ച കാണാന്‍ ജനസാഗരം

ചന്ദനകുടം നേര്‍ച്ചയുടെ കൊടികയറ്റ കാഴ്ച്ച കാണാന്‍ ജനസാഗരം

128
Manathala Chandanakudam ceremony

മണത്തല ചന്ദനകുടം നേര്‍ച്ചയുടെ പ്രധാന കാഴ്ചകളില്‍ ഒന്നായ കൊടികയറ്റ കാഴ്ച്ച കാണാന്‍ പള്ളിയങ്കണത്തിലേക്ക് നിരവധിപേരെത്തി. ദേശത്തിന്റെ മൂന്നു ഭാഗങ്ങളില്‍ നിന്നായി വിവിധ വാദ്യ മേളെങ്ങളുടെയും ദഫ്, അറബന കോല്‍ക്കളി ആനകള്‍ എന്നിവയുടെ അകമ്പടിയോട് കൂടിയായിരുന്നു കൊടികയറ്റ കാഴ്ച്ച ജാറം അങ്കണത്തില്‍ എത്തിയത്. വഞ്ചിക്കടവ് മുസ്തഫയുടെയും, പുത്തന്‍കടപ്പുറം സുലൈമാന്‍, ബ്ലാങ്ങാട് ബീച്ച് സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കൊടികയറ്റ കാഴ്ചകള്‍ 12 മണിക്ക് മുന്‍പ് മണത്തല പള്ളിക്ക് മുന്നില്‍ സംഗമിക്കുകയും 12 മണിക്ക് ജാറം അംഗണത്തിലെത്തി കൊടിയേറ്റം നടത്തുകയും ചെയ്തിരുന്നു.

 

content summary ; Manathala Chandanakudam ceremony

ADVERTISEMENT
error: Content is protected !!