29.9 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി, വഴിയില്‍ കരിങ്കൊടി പ്രതിഷേധം

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി, വഴിയില്‍ കരിങ്കൊടി പ്രതിഷേധം

213

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എംപി. ഇന്ന് ഉച്ചയോടെയാണ് പ്രിയങ്ക ഗാന്ധി രാധയുടെ വീട്ടിലെത്തിയത്. ബന്ധുക്കളോട് സംസാരിച്ചതിന് ശേഷം പ്രിയങ്ക മടങ്ങി. വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് പ്രിയങ്കയുടെ വയനാട് സന്ദര്‍ശനം. കോണ്‍ഗ്രസ് ഡിസിസി ട്രഷറര്‍ അന്തരിച്ച എന്‍എം വിജയന്റെ വീടും പ്രിയങ്ക സന്ദര്‍ശിക്കും. അതേസമയം, രാധയുടെ വീട്ടിലേക്കുള്ള വഴിയില്‍ പ്രിയങ്ക ഗാന്ധിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. എംപി മണ്ഡലത്തില്‍ എത്താന്‍ വൈകുന്നതിലായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

 

ADVERTISEMENT
error: Content is protected !!