24.6 C
Kunnamkulam
Friday, July 17, 2026
Home Bureaus Chavakkad മണത്തല കാണക്കോട്ട് എ.എല്‍.പി. സ്‌കൂളില്‍ പാചകപ്പുര ഉദ്ഘാടനവും, എന്‍ഡോവ്‌മെന്റ് വിതരണവും നടന്നു

മണത്തല കാണക്കോട്ട് എ.എല്‍.പി. സ്‌കൂളില്‍ പാചകപ്പുര ഉദ്ഘാടനവും, എന്‍ഡോവ്‌മെന്റ് വിതരണവും നടന്നു

 

പാചകപ്പുരയുടെ ഉദ്ഘാടനം ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍ നിര്‍വഹിച്ചു .ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.ചാവക്കാട് നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ ടോണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാചകപ്പുരയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ നെടിയേടത്ത് ശശികുമാറിനെയും ,കുട്ടികളുടെ പഠനോപാഠ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കിയ നെടിയേടത്ത് വിദ്യാസാഗറിനെയും ഉപഹാരം നല്‍കി ആദരിച്ചു. പഠന മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കെ.ടി സുരേന്ദ്രന്‍ സ്മാരക എന്‍ഡോമെന്റ് വിതരണം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക്,വ ാര്‍ഡ് കൗണ്‍സിലര്‍ സ്മൃതി മനോജ്, പി.ടി.എ പ്രസിഡണ്ട് കെ.എച്ച്. സലാം, മുന്‍ പ്രധാന അധ്യാപിക വാസന്തി, മുന്‍ പ്രധാന അധ്യാപിക എന്‍.വി.രഞ്ജിനി, ഒ.എസ്.എ പ്രസിഡന്റ് എ എ മഹേന്ദ്രന്‍, സെക്രട്ടറി കെ എസ് അനില്‍, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ പി എസ് ഷൈജു എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക സി.ആര്‍.ഹിമ സ്വാഗതവും എംപിടിഎ പ്രസിഡന്റ് ശ്രീജി സുഭാഷ് നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!