25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty മങ്ങാട് സെന്റ് ജോര്‍ജ് ദേവാലയത്തിലെ ഇടവക ദിന ആഘോഷങ്ങള്‍ക്ക് കൊടി കയറി.

മങ്ങാട് സെന്റ് ജോര്‍ജ് ദേവാലയത്തിലെ ഇടവക ദിന ആഘോഷങ്ങള്‍ക്ക് കൊടി കയറി.

412

മങ്ങാട് സെന്റ് ജോര്‍ജ് ദേവാലയത്തിലെ ഇടവക ദിന ആഘോഷങ്ങള്‍ക്ക് കൊടി കയറി. ഞായറാഴ്ച്ച കാലത്ത് നടന്ന ദിവ്യ ബലിക്ക് ശേഷം ഇടവക വികാരി ഫാ. ഫ്രാന്‍സീസ് കൂത്തൂര്‍ കൊടിയേറ്റ കര്‍മ്മം നിര്‍വഹിച്ചു. വൈകീട്ട് ഇടവക അതിര്‍ത്തികളില്‍ നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണത്തില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഇടവകയിലെ 12 യൂണിറ്റുകളെ നാല് സോണുകള്‍ ആയി തിരിച്ചു നടക്കുന്ന കലാ, കായിക, സാഹിത്യ മത്സരങ്ങള്‍ ഒരു മാസത്തോളം നീണ്ടുനില്‍ക്കും. കേന്ദ്ര സമിതിയും, ഭക്തസംഘടനകളുടേയും നേതൃത്വത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ ഈ മാസം 25 ന് നടക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും. കണ്‍വീനര്‍ എ.ടി ജെയിംസ്, ജോ. കണ്‍വീനര്‍ പി.ഡി ബൈജു, ബവീന ബാബു, എന്‍.ജെ ഡേമി , ഇടവക ട്രെസ്റ്റിമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!