25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Velur മരത്തംകോട് മേരിമാത പള്ളിയിലെ വിശുദ്ധന്റെ ഊട്ടു തിരുനാള്‍ സമാപിച്ചു

മരത്തംകോട് മേരിമാത പള്ളിയിലെ വിശുദ്ധന്റെ ഊട്ടു തിരുനാള്‍ സമാപിച്ചു

106

മരത്തംകോട് മേരിമാത പള്ളിയിലെ വിശുദ്ധന്റെ ഊട്ടു തിരുനാള്‍ ഭക്തിസാന്ദ്രമായി സമാപിച്ചു. ജൂലൈ 26 മുതല്‍ ലദീഞ്ഞും, നൊവേനയോടു കൂടിയുള്ള നവനാള്‍ തിരുകര്‍മ്മങ്ങള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായി. ആഘോഷപൂര്‍വമായ തിരുന്നാള്‍ വിശുദ്ധ കുര്‍ബ്ബാനക്ക് ഡോളേഴ്‌സ് ബസിലിക്ക അസി. വികാരി ഫാ. ഡിന്റോ വല്ലച്ചിറക്കാരന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കടങ്ങോട് ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. സിന്റോ പൊന്തേക്കന്‍ തിരുനാള്‍ സന്ദേശം നല്‍കി. ഇടവക വികാരി ഫാ. നവീന്‍ മുരിങ്ങാത്തേരി തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!