എരുമപ്പെട്ടി മങ്ങാട് മങ്ങാട്ടുകാവ് അയ്യപ്പന്‍ ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത മലയാള കഥാരൂപ സപ്താഹയജ്ഞം ആറാട്ടോടുകൂടി ഭാഗവതസംഗ്രഹ പാരായണത്തോടെ സമാപിച്ചു. താലത്തോടെയുള്ള ഘോഷയാത്രയുടെ അകമ്പടിയോടെ ക്ഷേത്രക്കുളത്തില്‍ ആറാട്ട് നടന്നു. നിവേദ്യമായി പായസം, തേന്‍ വിതരണം ചെയ്തു. മങ്ങാട് മുരളീധരന്‍ നമ്പീശന്‍ യജ്ഞാചാര്യനും രാധാദേവി യജ്ഞ പൗരാണികയുമായി. സപ്താഹ യജ്ഞത്തിന് മങ്ങാട്ടുകാവ് ദേവസ്വം പൂരം സംയുക്ത കമ്മിറ്റി നേതൃത്വം വഹിച്ചു
ADVERTISEMENT