കരിക്കാട് ഭട്ടിമുറി മഹാത്മാ സംസ്‌കാരികവേദി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

44

കരിക്കാട് ഭട്ടിമുറി മഹാത്മാ സംസ്‌കാരികവേദി ഓണത്തിനെ വരവേല്‍ക്കാനായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. പോര്‍ക്കുളം പഞ്ചായത്ത് കൃഷി ഓഫീസര്‍ പ്രശാന്ത് തൈ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മഹാത്മാ വനിതാവേദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പൂ കൃഷിക്ക് വാര്‍ഡ് മെമ്പര്‍ ജ്യോതിഷ് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് വനിതാ വേദി അംഗങ്ങളും തൈകള്‍ നട്ടു. വനിതാ വേദി പ്രസിഡന്റ് ധനിത ഷാജി , സെക്രട്ടറി ജിസ്‌ന തുടങ്ങിയവര്‍ സംസാരിച്ചു.