മാസ്ഗ അംഗം കെ എച്ച് റബിയത്തിന്റെ വിയോഗത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

 

മന്ദലാംകുന്ന് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ആന്റ് ഗയിംസ് അസോസിയേഷന്‍ മാസ്ഗ അംഗവും യു.എ.ഇ കമ്മിറ്റി ഭാരവാഹിയുമായ കെ എച്ച് റബിയത്തിന്റെ വിയോഗത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. പുന്നയൂര്‍ മന്ദലാംകുന്ന് യാസീന്‍ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കറുത്താക്ക ഹുസൈന്‍ മകനും മാസ്ഗ അംഗവും യു എ ഇ കമ്മിറ്റി ഭാരവാഹിയുമായിരുന്ന കെ എച്ച് റബിയത്ത് ( 40 ) കഴിഞ്ഞ ദിവസം ദുബൈയില്‍ വെച്ചാണ് മരിച്ചത്. ദുബൈയില്‍ പരസ്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരിന്നു. ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷാര്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അനുശോചനോഗത്തില്‍ മുന്‍ പ്രസിഡന്റ് ഷര്‍ബനൂസ് അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ ,പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്ന്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image