നാടിനും നാട്ടുകാര്‍ക്കും വേണ്ടി എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാസ്‌ക്കുകള്‍ നല്‍കി. പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിച്ച് മാത്രമെ ആശുപത്രിയിലേക്ക് പ്രവേശിക്കാന്‍ പാടുള്ളുവെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രോഗികള്‍ക്ക് സൗജന്യമായി മാസ്‌ക്ക് നല്‍കാന്‍ വാട്‌സ്ആപ് കൂട്ടായ്മ തയ്യാറായത്. മെഡിക്കല്‍ ഓഫീസര്‍ ഡോ.റിന്‍സി പ്രവീണ്‍ മാസ്‌ക്കുകള്‍ ഏറ്റുവാങ്ങി. വാട്‌സ് ആപ്പ് കൂട്ടായ്മ അഡ്മിന്‍മാരായ ജോയ്‌സണ്‍ പുലിക്കോട്ടില്‍, കണ്ണന്‍ എരുമപ്പെട്ടി, അമീര്‍, ശ്രീകാന്ത്, ജിനു, മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Home Bureaus Erumapetty ‘നാടിനും നാട്ടുകാര്‍ക്കും വേണ്ടി’ വാട്‌സ്ആപ്പ് കൂട്ടായ്മ എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാസ്‌ക്കുകള്‍ നല്‍കി