26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

23

പ്രധാന പാതകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മെല്ലെപോക്ക് സര്‍ക്കാറിന്റെ അനാസ്ഥയാണെന്ന് ചൂണ്ടികാട്ടി ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. ചാവക്കാട് വസന്തം  കോര്‍ണറില്‍ നിന്ന് ആരംഭിച്ച പ്രകടനം ചാവക്കാട് സിവില്‍ സ്റ്റേഷനു മുന്നില്‍  അവസാനിച്ചു. തുടര്‍ന്ന് നടന്ന യോഗം മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായിരുന്ന എം പി വിന്‍സന്റ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത് അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് ടി എസ് അജിത്,ഗോപപ്രതാപന്‍,കെ വി സത്താര്‍,ബാലന്‍ വാറണാട്ട്, മണ്ഡലം പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!