27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Guruvayur ഗുരുവായൂര്‍ നഗരസഭ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു

ഗുരുവായൂര്‍ നഗരസഭ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു

ഗുരുവായൂര്‍ നഗരസഭ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ സുധന്‍ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന ഗുരുവായൂര്‍ നഗരസഭ മുന്‍സിപ്പല്‍ എന്‍ജിനീയര്‍ ഇ. ലീലക്ക് ചട്ങ്ങില്‍ ജീവനക്കാര്‍ സ്‌നേഹാദരം നല്‍കി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സിറ്റി മാനേജര്‍ ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗര ഉപജീവന കേന്ദ്രം മാനേജര്‍ ഹരിത ഷിജിന്‍ സ്വാഗതവും നഗര ഉപജീവന മിഷന്‍ മാനേജര്‍ ദീപ വി എസ് നന്ദിയും പറഞ്ഞു. നഗരസഭ ടൂറിസ്റ്റ് ഫെസി ലിറ്റേഷന്‍ സെന്റര്‍ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ രണ്ടു കോടിയിലധികം രൂപ വരുമാനം നേടിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!