26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam ശക്തമായ മഴയില്‍ വടക്കേക്കാട് നായരങ്ങാടിയില്‍ രൂക്ഷമായ വെള്ളക്കെട്ട്

ശക്തമായ മഴയില്‍ വടക്കേക്കാട് നായരങ്ങാടിയില്‍ രൂക്ഷമായ വെള്ളക്കെട്ട്

102

ശക്തമായ മഴയില്‍ വടക്കേക്കാട് നായരങ്ങാടിയില്‍ രൂക്ഷമായ വെള്ളക്കെട്ട്. ജീവനക്കാര്‍ക്കും മറ്റും പഞ്ചായത്തിലേക്ക് എത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.  നായരങ്ങാടി ഷോപ്പിംഗ് കോംപ്ലക്‌സിന് പിന്നില്‍ നിര്‍മ്മിച കാനകള്‍ക്ക് വീതികുറവാണ്. പലയിടങ്ങളില്‍ നിന്നായി വരുന്ന വെള്ളം പോകാന്‍ പര്യാപത്മല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്. സംസ്ഥാനപാതയിലും വെള്ളക്കെട്ട് രൂക്ഷമാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ സമീപമുള്ള കച്ചവട സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്നതും രൂക്ഷമായി.

വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്നും ഇനിയും മഴ തുടരുകയാണെങ്കില്‍ കടകള്‍ അടച്ചിടേണ്ട സാഹചര്യമാണെന്നും വ്യാപാരികള്‍ പറയുന്നു. അധികൃതര്‍ വെള്ളക്കെട്ട് ഒഴിവാക്കുവാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് എടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT
error: Content is protected !!