വേലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വേലൂര്‍ തളിര്‍ ബഡ്‌സ് റിഹാബിലിറ്റേഷനില്‍ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷോബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സണ്‍ അദ്ധ്യക്ഷയായി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.എഫ് ജോയ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ദിലീപ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ശുഭ അനില്‍കുമാര്‍, വിമല നാരായണന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിദ്യ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിപ്മര്‍ പ്രതിനിധികളായ ഡോ. മിജേഷ് സിജോ, മനോജ് എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു