സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍ – 2024 ന്റെ ഭാഗമായി തുറക്കുളം മാര്‍ക്കറ്റിലെ വ്യാപാരി സംഘടന പ്രതിനിധികളുടെയും, തൊഴിലാളി സംഘടന പ്രതിനിധികളുടെയും യോഗം നഗരസഭ ചെയര്‍പേഴ്‌സന്റെ ചേംബറില്‍ ചേര്‍ന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി സോമശേഖരന്‍, ആരോഗ്യ വിഭാഗം ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി ജോണ്‍ എന്നിവര്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ഒക്ടോബര്‍ 2 മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഉദ്ഘാടനം തുറക്കുളം മാര്‍ക്കറ്റും, അനുബന്ധ റോഡുകളും വൃത്തിയാക്കി കൊണ്ട് നടത്തുവാന്‍ തീരുമാനിച്ചു.
ADVERTISEMENT