നൂറിന്റെ നിറവിലെത്തിയ സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന്റെ ചരിത്രം ഡോക്യുമെന്ററിയാക്കുന്നു

നൂറിന്റെ നിറവിലെത്തിയ വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു.പി സ്‌കൂളിന്റെ ചരിത്രം ഡോക്യുമെന്ററിയാക്കുന്നു. ഓര്‍മ്മ പൂക്കള്‍ എന്ന പേരില്‍ ഒരുക്കുന്ന ഡോക്യുമെന്ററിയുടെ സ്വിച്ചോണ്‍ കര്‍മ്മം സിനിമ, നാടക നടന്‍ ശിവജി ഗുരുവായൂര്‍ നിര്‍വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും, സിസിടിവി പുന്നയൂര്‍ക്കുളം റിപ്പോര്‍ട്ടറുമായ സുജിത്ത് ഹുസൈനാണ് ഡോക്യുമെന്ററിയുടെ സംവിധാനവും, എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത്.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ശ്രീധരന്‍ മാക്കാലിക്കല്‍, റഷീദ്, വാര്‍ഡ് അംഗങ്ങളായ പ്രീതി ബാബു, എസ്.കെ ഖാലിദ്, പ്രധാനധ്യാപകന്‍ ഫ്രാന്‍സിസ്, പിടിഎ പ്രസിഡന്റ് സുനില്‍ വൈലത്തൂര്‍, വൈസ് പ്രസിഡന്റ് രമേഷ് ചേമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image