വടക്കേക്കാട് ഗ്രാമപഞ്ചായത്തില്‍ മന്ത്‌ രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് നടത്തി

വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മന്ത് രോഗ നിര്‍ണ്ണയ രാത്രികാല മെഡിക്കല്‍ ക്യാമ്പ് നടത്തി. പഞ്ചായത്തിലെ 5,6,8 വാര്‍ഡുകളില്‍ നിന്നും 195 ഓളം ആളുകളുടെ രക്ത സാമ്പിള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള സംഘം ശേഖരിച്ചു. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.എം.കെ നബീല്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീധരന്‍ മാക്കാലിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശോകന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ്, വാര്‍ഡ് മെമ്പര്‍ ഹാഫിയ മോള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image