ചെറുവത്താനി ശ്രീ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ 23-ാമത് ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം ആരംഭിച്ചു

ചെറുവത്താനി ശ്രീ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ 23-മത് ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം ആരംഭിച്ചു. ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ ദിവാകരന്‍ നമ്പൂതിരി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കുറുവല്ലൂര്‍ ഹരി നമ്പൂതിരി യജ്ഞാചാര്യനും കാളക്കാട്ട് സാവിത്രി അന്തര്‍ജ്ജനം സഹ ആചാര്യയുമാണ്. യജ്ഞവേദി പൂജകള്‍ക്ക് ശ്രീരാം സ്വാമി കാര്‍മികനാകും. രാവിലെ 6.30 മുതല്‍ വൈകീട്ട് 6.30 വരെ ഭാഗവത പാരായണം, പ്രഭാഷണം, തത്ത്വ വിചാരം എന്നിവയുണ്ടാകും. യജ്ഞവേദിയില്‍ വെള്ളിയാഴ്ച വിദ്യാഗോപാല മന്ത്രാ ര്‍ച്ചന, ശനിയാഴ്ച സര്‍വ്വൈശ്വര്യ പൂജ എന്നിവയും ഉണ്ടാകും. ഞായറാഴ്ച പ്രസാദ ഊട്ടോടെ സപ്താഹം സമാപിക്കും.

ADVERTISEMENT