മുണ്ടത്തിക്കോട് എന്‍.എസ്.എസ് വെങ്കിട്ടറാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം ദിനം ‘കരുതും കരങ്ങള്‍’ എന്ന വയോജനങ്ങള്‍ക്കുള്ള പ്രത്യേക പരിപാടിയോടെ ആചരിച്ചു. തൃശ്ശൂര്‍ രാമവര്‍മപുരം ഓള്‍ഡ് ഏജ് ഹോമിലെ അന്തേവാസികളുമായി സൗഹൃദം പങ്കിട്ടു. പ്രോഗ്രാം ഓഫീസര്‍ ഡോക്ടര്‍ കെ രോഹിണി, അസി ഓഫീസര്‍ രശ്മി ജി നായര്‍, ദീപ ടീച്ചര്‍ എന്നിവര്‍ കുട്ടികളെ അനുഗമിച്ചു. സൂപ്രണ്ട് കെ രാധിക, മേത്രന്‍ പ്രിയ ബാബു, വൈ.സാഹിയാ എന്നിവര്‍ കുട്ടികളെ സ്വീകരിച്ചു. മധുര പലഹാരങ്ങളും സമ്മാനങ്ങളും നല്‍കിയാണ് മടങ്ങിയത്.
ADVERTISEMENT