സ്വച്ഛതാ ഹി സേവ 2024ന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ കിഴൂര്‍ ശ്രീ വിവേകാനന്ദ കോളേജിലെ എന്‍ എസ് എസ് വോളന്റിയര്‍മാര്‍ ശുചീകരണയജ്ഞവും മനുഷ്യചങ്ങലയും സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ യങ് പ്രൊഫഷണല്‍ മഞ്ജു ടിവി സ്വച്ഛ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ആരോഗ്യ വിഭാഗം പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.രഞ്ജിത്ത്, എന്‍ എസ് എസ് കോഡിനേറ്റര്‍ ഡോ.ജി എസ് സന്ധ്യ, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.രജിത്ത് കെഎസ് തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT