കരിക്കാട് സി.എം.എല്‍.പി സ്‌കൂളില്‍ മെഹന്തി മത്സരം നടത്തി

109

വലിയ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി കരിക്കാട് സി.എം.എല്‍.പി സ്‌കൂളില്‍ മെഹന്തി മത്സരം നടത്തി. വിദ്യാര്‍ത്ഥികള്‍ അധ്യാപികമാരുടെ കൈകളില്‍ മൈലാഞ്ചിയിട്ടു കൊണ്ടാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും പരസ്പരം കൈകളില്‍ മൈലാഞ്ചിയണിയിച്ചു. മികച്ച രീതിയില്‍ മൈലാഞ്ചി അണിയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സ്‌കൂള്‍ പ്രധാനാധ്യാപിക ഷൈനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും നേതൃത്വത്തിലായിരുന്നു ആഘോഷങ്ങള്‍ നടന്നത്. തിങ്കളാഴ്ചയാണ് വലിയ പെരുന്നാള്‍.