30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയില്‍ മിനി കോണ്‍ഫറന്‍സ് ഹാള്‍ തുറന്നു.

കുന്നംകുളം നഗരസഭയില്‍ മിനി കോണ്‍ഫറന്‍സ് ഹാള്‍ തുറന്നു.

76

കുന്നംകുളം നഗരസഭയില്‍ മിനി കോണ്‍ഫറന്‍സ് ഹാള്‍ തുറന്നു. കുടുംബശ്രീ ഓഫീസിന് മുകള്‍ നിലയില്‍ സജ്ജമാക്കിയ മിനി കോണ്‍ഫറന്‍സ് ഹാള്‍ എ.സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി.
25 ലക്ഷം രൂപ ചെലവില്‍് നിര്മ്മിച്ചിട്ടുള്ള മിനി കോണ്‍ഫറന്‍സ്് ഹാളില്‍ 100 ലേറെ പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ആര്ട്ട്‌കോ ലിമിറ്റഡാണ് നിര്മ്മാണം നടത്തിയിട്ടുള്ളത്. വൈസ് ചെയര്‌പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, കൗണ്‍സിലര്‍മാരായ ലെബീബ് ഹസ്സന്‍്, ബീന രവി, സെക്രട്ടറി കെ.ബി വിശ്വനാഥന്‍്, സിസിഎം ആറ്റ്‌ലി പി. ജോണ്‍, , കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ബിന്നു തുടങ്ങിയവര് പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!