ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ദിനം ആഘോഷിച്ചു. ബഥനി സ്ഥാപനങ്ങളുടെ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ.ഐ.സി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാഠപുസ്തകങ്ങള്‍ക്കപ്പുറം അറിവിന്റെയും വിവേകത്തിന്റെയും മൂല്യവത്തായ പാഠങ്ങള്‍ പകര്‍ന്നു തരുന്നവരാണ് അധ്യാപകര്‍ എന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ രാധാമണി സി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ അധ്യാപകരെ മധുരം നല്‍കി സ്വീകരിച്ചു. അധ്യാപകര്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഏഴാംക്ലാസ് വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ADVERTISEMENT