24.1 C
Kunnamkulam
Sunday, August 16, 2026
Home Bureaus Chavakkad ജി.എഫ്.യു.പി സ്‌കൂളിലെ സയന്‍സ് ക്ലബ്ബ് ചാന്ദ്രദിനാഘോഷം നടത്തി

ജി.എഫ്.യു.പി സ്‌കൂളിലെ സയന്‍സ് ക്ലബ്ബ് ചാന്ദ്രദിനാഘോഷം നടത്തി

25

പുത്തന്‍കടപ്പുറം ജി.എഫ്.യു.പി സ്‌കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനാഘോഷം നടന്നു. ചാന്ദ്രപര്യവേക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചും വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്തുന്നതിനായി റോക്കറ്റ് നിര്‍മ്മാണം, പോസ്റ്റര്‍ നിര്‍മ്മാണം, ചാന്ദ്രദിന ക്വിസ്, ചാന്ദ്രയാത്രകളുടെ അധിക വിവരങ്ങള്‍ ശേഖരിക്കല്‍ , വാനനിരീക്ഷണം, തലേന്ന് രാത്രി കണ്ട ആകാശം ചിത്രങ്ങളാല്‍ വരയ്ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നു. എച്ച്.എം. ഇന്‍ ചാര്‍ജ് എസ്.കെ.പ്രിയ, സ്റ്റാഫ് സെക്രട്ടറി എം.കെ. സലീം, എന്നിവര്‍ സംസാരിച്ചു. സയന്‍സ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ എം.ആര്‍.ഐശ്വര്യ, എ.എസ്. സന്ധ്യ, കെ.എം.മഞ്ജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!