26.2 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ പുരസ്‌കാരദാനം സംഘടിപ്പിക്കുന്നു

കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ പുരസ്‌കാരദാനം സംഘടിപ്പിക്കുന്നു

കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ പുരസ്‌കാരദാനം സംഘടിപ്പിക്കുന്നു. കാലത്ത് 10.30ന് ചിറക്കല്‍ അറഫ പാലസില്‍ നടക്കുന്ന ചടങ്ങ് സംസ്ഥാന യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്യുമെന്ന് കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയശങ്കര്‍ അറിയിച്ചു. എസ്.എസ്.എല്‍.സി. , പ്ലസ്ടു, ഡിഗ്രി, എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ്. പരീക്ഷകളില്‍ വിജയം കൈവരിച്ച പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയുമാണ് ആദരിക്കുന്നത്. പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളും, കലാ-കായീക സാസ്‌കാരീക സദസ്സുകളിലെ പ്രതിഭകളും ഉടന്‍ തന്നെ പഞ്ചായത്തുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!