24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Erumapetty ഇടം സാംസ്‌കാരിക വേദി മഴയാത്ര സംഘടിപ്പിച്ചു

ഇടം സാംസ്‌കാരിക വേദി മഴയാത്ര സംഘടിപ്പിച്ചു

133

പ്രകൃതിയെ തൊട്ടറിയുക എന്ന സന്ദേശമുയര്‍ത്തി ഇടം സാംസ്‌കാരിക വേദി മഴയാത്ര സംഘടിപ്പിച്ചു. വടക്കാഞ്ചേരി വട്ടായി വെള്ളച്ചാട്ടം, ചെപ്പാറ എന്നിവടങ്ങളിലാണ് ഇടം അംഗങ്ങള്‍ സന്ദര്‍ശനം നടത്തിയത്.പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളെ പൊതു സമൂഹത്തിന് പരിജയപ്പെടുത്തുക എന്നതാണ് യാത്രയുടെ ലക്ഷ്യം. കുട്ടികള്‍ ഉള്‍പ്പടെ 82 പേര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളിലും മഴയാത്ര സംഘടിപ്പിച്ചിരുന്നു. സംഘാടക കമ്മിറ്റി ചെയര്‍മാന്‍ പി.ടി.ശുശാന്ത്, കണ്‍വീനര്‍ ഷീജ റെന്നി, ഇടം പ്രസിഡന്റ് കെ.ആര്‍.രാധിക,സെക്രട്ടറി അക്ബര്‍അലി,കെ.എ.ഫരീദലി,ഉഷാദേവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!