32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam കുന്നംകുളം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം

കുന്നംകുളം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം

134

കുന്നംകുളം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം. ഇരുമ്പ് കമ്പികളും സ്‌കൂളിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി സൂക്ഷിച്ച വയറുകളും കവര്‍ന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വാട്ടര്‍ ഫില്‍ട്ടറിന്റെ സ്റ്റീല്‍ പൈപ്പുകള്‍ അഴിച്ചെടുക്കുകയും, സ്‌കൂളിലെ ലാബിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന സ്ഥലത്തെ കോപ്പര്‍ വയറുകളും പോളി ഹൗസിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന കമ്പികളും ഓഡിറ്റോറിയത്തിന്റെ റാമ്പിന് താഴെ സൂക്ഷിച്ച കമ്പികളും നഷ്ടപ്പെട്ടിട്ടുണ്ട്. വിവിധ ദിവസങ്ങളിലായി രാവിലെയും വൈകിട്ടുമായാണ് മോഷ്ടാവ് മോഷണം നടത്തിയിട്ടുള്ളത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സ്‌കൂള്‍ അധികൃതര്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT
error: Content is protected !!