27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Erumapetty യൂത്ത് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയിലേക്ക് ഫണ്ട് നല്‍കുന്നതിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. 1500 പേര്‍ക്കുള്ള ബിരിയാണിയാണ് ഇതിനുവേണ്ടി തയ്യാറാക്കിയത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുരളീധരന്‍ അമ്പലപ്പാട്ട്, പഞ്ചായത്തംഗം എം.സി ഐജു, നേതാക്കളായ യദുകൃഷ്ണന്‍, വിമല്‍ ശങ്കര്‍, എ.യു മനാഫ്, എം.എം നിഷാദ്, ഫ്രിജോ വടക്കൂട്ട്, റസാക്ക് തയ്യൂര്‍, പി.എം യൂസഫ്, നജീബ് കൊമ്പത്തേയില്‍, മണികണ്ഠന്‍ വെള്ളത്തേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!