കടവല്ലൂര്‍ ഭീമ ഏകാദശിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീതോത്സവത്തിന് തുടക്കമായി

കടവല്ലൂര്‍ ഭീമ ഏകാദശിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീതോത്സവത്തിന് തുടക്കമായി. കടവല്ലൂര്‍ ശ്രീരാമ സ്വാമി ക്ഷേത്ര സന്നിധിയില്‍ നടന്ന സംഗീതോത്സവത്തിന്റെ ഉദ്ഘാടനം ഡോ. സദനം ഹരികുമാര്‍ നിര്‍വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പ്രേംരാജ് ചൂണ്ടലാത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി ട്രഷറര്‍ വി. മോഹന്‍ദാസ് സ്വാഗതവും ക്ഷേത്ര ഉപദേശക സമിതി ജോ. സെക്രട്ടറി സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT