മുണ്ടൂര്‍ അപകടം; ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

മുണ്ടൂരില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം കുളത്തുപ്പുഴ സ്വദേശി ഷെരീഫാണ് (60) മരിച്ചത്. ഇതോടെ അപകടത്തില്‍ മരണം രണ്ടായി. കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ മുണ്ടൂരിലെ പെട്രോള്‍ പമ്പ് പരിസരത്ത് നിയന്ത്രണം വിട്ട കാര്‍ വീട്ടുമതിലില്‍ ഇടിച്ചു കയറിയുള്ള അപകടം നടന്നത്.