നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ സംഗീത സംവിധായകന്‍ ശരത്തിന്റെ സംഗീത കച്ചേരി അരങ്ങേറി

നെല്ലുവായ് ശ്രീ ധന്വന്തരീ ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് പ്രശസ്ത സംഗീത സംവിധായകന്‍ ശരത്തിന്റെ സംഗീത കച്ചേരി അരങ്ങേറി. മൃദംഗത്തില്‍ നെല്ലുവായ് കെ.ബി ഗണേശും ഘടത്തില്‍ വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്തും വയലിനില്‍ ഇടപ്പിള്ളി അജിത്ത് കുമാറും പക്കമേളമൊരുക്കി. കച്ചേരിക്ക് ശേഷം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷ്ണര്‍ ഉദയകുമാര്‍ ശരത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ദേവസ്വം ഓഫീസര്‍ പി.ബി.ബിജു സന്നിഹിതനായി, തുടര്‍ന്ന് എരുമപ്പെട്ടി ഉമ മഹേശ്വര നൃത്ത വിദ്യാലയം അവതരിപ്പിച്ച നൃത്ത നൃത്യങ്ങള്‍ അരങ്ങേറി.

ADVERTISEMENT