നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് ആരംഭിച്ച സംഗീതോത്സവം പ്രശസ്ത പിന്നണി ഗായകന് സന്നിദാനന്ദന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കൊച്ചിന് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എസ്. ആര് ഉദയകുമാര്‍, ദേവസ്വം ഓഫീസര്‍ ജി. ശ്രീരാജ്, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബിനു ചന്ദ്രന് സെക്രട്ടറി ബൈജു എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് സംഗീതാര്‍ച്ചന, നൃത്ത വിരുന്ന്, തുള്ളല്‍ സമന്വയം എന്നിവ നടന്നു.



