26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ദേശവിളക്ക് ഭക്തി സാന്ദ്രമായി

ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ദേശവിളക്ക് ഭക്തി സാന്ദ്രമായി

81

ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ദേശവിളക്ക് ആഘോഷം ഭക്തി സാന്ദ്രമായി. ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിളക്കു പന്തലില്‍ നടത്തിയ അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്ക് മേല്‍ ശാന്തി പിള്ളനേഴി പ്രസാദ് നമ്പൂതിരി കാര്‍മികനായി. ചിറമനേങ്ങാട് വാസുണ്ണി ഗുരുസ്വാമിയും സംഘവും കാര്‍മികരായി. ദേശവിളക്ക് സമിതി പ്രസിഡണ്ട് ചന്ദ്രന്‍ കൊട്ടിലിങ്ങല്‍, സെക്രട്ടറി സി.വി. മോഹന്‍ദാസ്, ധനീഷ് ചേമ്പില്‍, അനില്‍ ദാസ് തലപ്പുള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!