30.5 C
Kunnamkulam
Wednesday, October 14, 2026
Home Uncategorized ചമ്മന്നൂര്‍ മാഞ്ചിറക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം

ചമ്മന്നൂര്‍ മാഞ്ചിറക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം

17

പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ മാഞ്ചിറക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നവരാത്രി മഹോത്സവത്തിന്റെ 21ന് വിജയദശമി നാളില്‍ എഴുത്തിനിരുത്തിലിനായും, പൂജവെപ്പിനായും വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഒക്ടോബര്‍ 11 മുതലാണ് നവരാത്രി യോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് തുടക്കമായത്. ഇതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ സരസ്വതി പൂജ, പൂജവെപ്പ്, എഴുത്തിനിരുത്തല്‍, വാഹനപൂജ, നിറമാല, താഴത്തേക്കാവില്‍ വിദ്യാ മുട്ടിറക്കല്‍ എന്നീ വഴിപാടുകളും ലളിതാ സഹസ്രനാമവും, ദേവി മാഹാത്മ്യ പാരായണവും, സര്‍വൈശ്വര്യ പൂജയും ഉണ്ടായിരിക്കും. പൂജകള്‍ക്ക് ക്ഷേത്രം ശാന്തി പുത്തന്‍ചിറ പുഴിക്കാട്ട് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഈ ദിവസങ്ങളില്‍ രാവിലെ ഏഴുമണിക്ക് ലളിതാ സഹസ്രനാമവും, 11 മുതല്‍ 18 വരെ വൈകീട്ട് 5:30 ന് ദേവി മാഹാത്മ്യ പാരായണവും തുടര്‍ന്ന് നാമം ചൊല്ലലും ഉണ്ടാവും. 20 ന് വൈകീട്ട് 5:30ന് ആണ് സര്‍വ്വൈശ്വര്യപൂജ. വിജയദശമി ദിവസം രാവിലെ എട്ടുമണിക്ക് ജാനകി ടീച്ചറുടെ നേതൃത്വത്തില്‍ എഴുത്തിനിരുത്തലും താഴത്തേക്കാവില്‍ പ്രത്യേക വഴിപാടായ വിദ്യാ മുട്ടിറക്കല്‍ നടത്തുന്നത്. പൂജവെപ്പിനുള്ള പുസ്തകങ്ങള്‍ ഒക്ള്‍ടോബര്‍ പതിനെട്ടാം തീയതി വൈകിട്ട് ആറുമണിക്ക് ക്ഷേത്രത്തില്‍ എത്തിക്കേണ്ടതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡണ്ട് ശിവദാസന്‍ പരത്തിവളപ്പില്‍, സെക്രട്ടറി സുരേഷ് ബാബു പാലക്കല്‍, വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍ പാറക്കാട്ട്, എക്‌സിക്യൂട്ടീവ് അംഗം ജ്യോതിഷ് കുമാര്‍ പാറക്കാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!