24.5 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam കുന്നംകുളം വൈസ് മെന്‍സ് ക്ലബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

കുന്നംകുളം വൈസ് മെന്‍സ് ക്ലബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

കുന്നംകുളം വൈസ് മെന്‍സ് ക്ലബിന്റെ 2024-25 ലെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. റീജയണല്‍ ബുള്ളറ്റിന്‍ എഡിറ്റര്‍ ബെന്നി വടക്കന്‍ സ്ഥാനരോഹണ യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ റീജയണല്‍ ഡയറക്ടര്‍ പി.ഐ അനില്‍ ഭാരവാഹികളെ അവരോധിച്ചു. പ്രസിഡന്റ് – ഷൈജന്‍ സി.ജോബ്, സെക്രട്ടറി – വര്‍ഗ്ഗീസ് ജോണ്‍ എന്നിവര്‍ ചുമതലയേറ്റു. ഷൈജന്‍ സി.ജോബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗീവര്‍ ജോയ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ രണ്ട് കുടുംബങ്ങള്‍ക്ക് മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ സി.കെ. അപ്പു മോന്‍ അംഗത്വം നല്‍കി. നിയുക്ത ഗവര്‍ണ്ണര്‍ ബിന്ദു അപ്പുമോന്‍ സാമൂഹിക സേവന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലബ് അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയവരെ സോണല്‍ ഡയക്ടര്‍ അനിത ബെന്നി അനുമോദിച്ചു. വര്‍ഗ്ഗീസ് ജോണ്‍, അനില്‍ കെ സാമുവേല്‍, ആനന്ദന്‍, ജിജി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!