25.1 C
Kunnamkulam
Thursday, September 24, 2026
Home Bureaus Erumapetty എരുമപ്പെട്ടി നിര്‍മ്മല ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ 47 മത് വാര്‍ഷികം ആഘോഷിച്ചു.

എരുമപ്പെട്ടി നിര്‍മ്മല ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ 47 മത് വാര്‍ഷികം ആഘോഷിച്ചു.

62

എരുമപ്പെട്ടി നിര്‍മ്മല ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ 47 മത് വാര്‍ഷികം ആഘോഷിച്ചു.
മുള്ളൂര്‍ക്കര മഹാ ജൂബിലി കോളേജ് പ്രിന്‍സിപ്പാള്‍ ഫാദര്‍ ഡോ. ചാക്കോ ചിറമല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു, സ്‌കൂള്‍ മാനേജര്‍ ഫാ. ജോഷി ആളൂര്‍ അധ്യക്ഷനായി.എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്തലാല്‍ മുഖ്യാതിഥിയായി. ഫൊറോന പള്ളി സഹവികാരി ഫാ. പ്രകാശ് പുത്തൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.വിരമിക്കുന്ന അധ്യാപകരായ സി.ജി.സോഫിയ, സിസ്റ്റര്‍ സൂസി കുര്യന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.പഞ്ചായത്ത് മെമ്പര്‍ എം.സി ഐജു, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ആന്‍സലിന്‍ പൂവ്വത്താനം,പി.ടി.എ പ്രസിഡന്റ് ബിജു ജോര്‍ജ്, എം.പി.ടി.എ പ്രസിഡന്റ് ടി. സൗമ്യ, സ്‌കൂള്‍ ചര്‍ച്ച് ട്രസ്റ്റിബാബു ജോര്‍ജ്, ചര്‍ച്ച് ട്രസ്റ്റി ഷൈജു തൈക്കാടന്‍, പ്രോഗ്രാം കണ്‍വീനര്‍ മെര്‍ലി ബിജു,വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ ലീഡര്‍മാരുടെ നേതൃത്വത്തില്‍ ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ അതിഥികളെ സ്വീകരിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാ – കായിക പരിപാടികള്‍ അരങ്ങേറി

ADVERTISEMENT
error: Content is protected !!