കടങ്ങോട് കൈകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ നിറമാല മഹോത്സവം ആഘോഷിച്ചു. രാവിലെ നടന്ന ഗണപതി ഹോമം, വിശേഷാല്‍ പൂജ എന്നിവയ്ക്ക് ശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കാവടിയാട്ടം നടന്നു. ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവതിയെ പുറത്തേയ്ക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് വിവിധ ദേശ കമ്മിറ്റികളുടെ എഴുന്നെള്ളിപ്പുകള്‍ ആരംഭിച്ച് വൈകിട്ട് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പഞ്ചവാദ്യത്തിന്റെയും മേളത്തിന്റെയും അകമ്പടിയോടെ കൂട്ടി എഴുന്നെള്ളിപ്പ് നടന്നു. 15 ഗജ വീരന്മാര് കൂട്ടി എഴുന്നെള്ളിപ്പില്‍ അണിനിരന്നു.



