മാറഞ്ചേരി പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതെ കര്‍ഷകരെ ഉപദ്രവിക്കുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് മാറഞ്ചേരി മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി പ്രകടനവും പഞ്ചായത്തിന് മുന്നില്‍ പ്രതീകാത്മക ഞാറിടല്‍ സമരവും നടത്തി. പഞ്ചായത്തിലെ 600 ഏക്കര്‍ കൃഷിയിടത്തിനു കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20ലക്ഷം രൂപ വകയിരുത്തിയിട്ടും കര്‍ഷകര്‍ക്ക് അര്‍ഹമായ തുക കിട്ടിയിരുന്നില്ല. ഈ വര്‍ഷം 20 ലക്ഷത്തിന് പകരം വെറും 8 ലക്ഷം മാത്രമാണ് വകയിരുത്തിയത്. ഇത് കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയെന്നും കര്‍ഷകര്‍ കള്ളമാണെന്ന് പറയുന്നതെന്ന് പറഞ്ഞു പഞ്ചായത്തിന്റെ മുന്നില്‍ ബോര്‍ഡ് വെച്ച ഭരണസമിതിയുടെ പാര്‍ട്ടിക്കാര്‍ മാറഞ്ചേരി പഞ്ചായത്തിലെ കര്‍ഷകരോട് മാപ്പ് പറയണമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക് പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാലക്കല്‍ അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. മാറഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജിത്ത് മാറഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി മെമ്പര്‍ എ.കെ ആലി, പഞ്ചായത്ത് മെമ്പര്‍ ടി മാധവന്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് മെമ്പര്‍മാരായ അബ്ദുല്‍ ഗഫൂര്‍, ഉബൈദ്. എം. ടി, സുലൈഖ റസാഖ്, സംഗീത രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.