കേച്ചേരി എന്‍.എസ്.എസ് കരയോഗം വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു. എന്‍.എസ്.എസ്.ഡയറക്ടര്‍ ബോര്‍ഡ് അംഗമായ അഡ്വ.പി.ഹൃഷികേശ് ഉത്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.ശശിധരന്‍ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി എസ്. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ മുതിര്‍ന്ന കരയോഗ അംഗങ്ങളെയും വിവിധ നേട്ടങ്ങള്‍ക്ക് അര്‍ഹരായവരെയും ആദരിച്ചു.കരയോഗം സെക്രട്ടറി പി.മണികണ്ഠന്‍, സി.പി.ഹരിനാരായണന്‍, എന്‍.രാധാകൃഷ്ണന്‍, സുധീഷ് മേയ്ക്കാട്ടില്‍, സ്മിത മണികണ്ഠന്‍, സുപ്രിയ അരുണ്‍കുമാര്‍, എം.പി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.ശശിധരന്‍(പ്രസിഡണ്ട്),പി.മണികണ്ഠന്‍(സെക്രട്ടറി),എം.പി.രാധാകൃഷ്ണന്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ADVERTISEMENT