എല്‍ഡിഎഫ് നേതാവ് പാത്രമംഗലം വടക്കന്‍ പൊറിഞ്ചു മകന്‍ തോമസ് (72) നിര്യാതനായി

എല്‍ഡിഎഫ് നേതാവ് പാത്രമംഗലം വടക്കന്‍ പൊറിഞ്ചു മകന്‍ തോമസ് (72) നിര്യാതനായി. ജനതാദള്‍ വേലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, 2005-2010 കാലഘട്ടത്തില്‍ വേലൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, വെള്ളാറ്റഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, പാടശേഖര സമിതി സെക്രട്ടറി, പാത്രമംഗലം സെന്റ് ജോസഫ് ദേവാലയം മതബോധന പ്രധാന അധ്യാപകന്‍, സെക്രട്ടറി, കൈക്കാരന്‍, വിന്‍സെന്റ് ഡി പോള്‍ സംഘടന പ്രസിഡന്റ്, താനം കലാസമിതി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഏജന്റ് ആയിരുന്നു. കര്‍ഷകനും നാടക പ്രവര്‍ത്തകനുമായിരുന്നു നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൊച്ചുമേരി ഭാര്യയും ലിയ, ലെയോ , പരേതയായ ലിഷ എന്നിവര്‍ മക്കളുമാണ്. സംസ്‌ക്കാരം വ്യാഴാഴച്ച വൈകീട്ട് 5 മണിക്ക് പാത്രമംഗലം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ നടക്കും

ADVERTISEMENT